കാസർകോട്: ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻമാരെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സനായി ഗീത കൃഷ്ണൻ, പൊതുമരാമത്ത് ചെയർപേഴ്സനായി കെ. ശകുന്തള എന്നിവരെ തെരഞ്ഞെടുത്തു. രണ്ട് സ്ഥാനങ്ങളും വനിതകൾക്കായി സംവരണം ചെയ്യപ്പെട്ടതാണ്. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സനായി അഡ്വ. സരിത എസ്.എൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സനായി ഷിനോജ് ചാക്കോ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരാണ് ധനകാര്യ സമിതി ചെയർപേഴ്സൺ. സമിതി ചെയർപേഴ്സൺമാർ ഓഫീസുകളിലെത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ചുമതലയേറ്റു. എ.ഡി.എം എൻ. ദേവീദാസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി
കാസർകോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. കെ. രമണി (ധനം), ബി.കെ നാരായണൻ (വികസനം), സ്മിത പ്രിയരഞ്ജൻ (ക്ഷേമം), പി. സവിത (ആരോഗ്യം- വിദ്യാഭ്യാസം) എന്നിവരെയാണ് തിരഞ്ഞെടുത്തത്. റിട്ടേണിംഗ് ഓഫീസറും സർവ്വേ ആന്റ് ലാന്റ് റെക്കോഡ്സ് ഡെപ്യൂട്ടി ഡയറക്ടറുമായ കെ.കെ സുനിൽ നേതൃത്വം നൽകി.