കാഞ്ഞങ്ങാട്: സംസ്ഥാന ബഡ്ജറ്റിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ 29.7 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം. കള്ളാർ പഞ്ചായത്തിൽ കള്ളാർ ചുള്ളിത്തട്ട് റോഡ് 1 .80കോടി രൂപയുടേയും, കാഞ്ഞങ്ങാട് യൂത്ത് ഹോസ്റ്റൽ നിർമ്മാണത്തിന് 60 ലക്ഷം രൂപയും, കിനാനൂർ കരിന്തളം കോളേജിന് 1 കോടി രൂപയുടേയും, കാഞ്ഞങ്ങാട് ഓപ്പൺ സ്റ്റേഡിയം നിർമ്മാണത്തിനായി 1 കോടിയുടേയും, കോടോം ഐ.ടി.ഐ കെട്ടിട നിർമ്മാണത്തിന് 1 കോടിയും, ചാളക്കടവ് പാലം പുനർ നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപയും, കാഞ്ഞങ്ങാട് ഡ്രൈനേജ് നിർമ്മാണത്തിനായി 20 ലക്ഷം രൂപയുടെ പ്രവൃത്തി ഇടം പിടിച്ചു.