തളിപ്പറമ്പ്: ഗ്രാമപ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷം. കോഴികളെ കൊന്നൊടുക്കുന്നതിൽ കർഷകരിൽ ആശങ്ക. പട്ടുവം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആണ് തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചുവരുന്നത്. വെള്ളിയാഴ്ച പുലർച്ചെ മുറിയാത്തോടിലെ റിട്ട: പൊലീസ് എസ്.ഐ ടി.പി.രാധാകൃഷ്ണന്റെ വീട്ടുവളപ്പിലെത്തിയ ഒരു പറ്റം തെരുവുനായ്ക്കൾ കോഴിക്കൂട് തകർത്ത് ഒരു കോഴിയെ കൊല്ലുകയും പത്തോളം കോഴികളെ പരിക്കേൽപ്പിക്കുകയും ചെയ്തു.
ഗുരുതരമായി മുറിവേറ്റ ഏഴ് മാസം പ്രായമുള്ള കോഴിക്ക് മുറിയതോട് മൃഗാശുപത്രിയിലെ ഡോക്ടർ പ്രാഥമിക ചികിത്സ നല്കി. നേരത്തെ പട്ടുവം മാധവ് നഗറിലെ തളിപ്പറമ്പ് ജോ: ബി.ഡി.ഒ മീറാഭായിയുടെ വീട്ടുവളപ്പിൽ തെരുവുനായ്ക്കൾ കോഴിക്കൂട് തകർത്ത് പത്തോളം കോഴികളെ കൊലപ്പെടുത്തിയിരുന്നു.