kannur

വ്യവസായ പാർക്ക് കണ്ണൂർ (3കോടി)

:എെ.ടി .ഐ പോളിടെകിനിക്, എൻജീനീയറിംഗ് വീസാഭ്യാസം കഴിഞ്ഞവർക്കും സാങ്കേതിക പരിജ്ഞാനമുള്ളവർക്കും സർക്കാർ ,അ‌ർദ്ധസർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുതിയ സാങ്കേതിക വിദ്യയിൽ പരിശീലനം നല്കുകയും നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കും.

സാധു കമ്പനി മുണ്ടയാട് റോഡ്(3കോടി)

കണ്ണൂർ നഗരത്തിൽ നിന്നും മട്ടന്നൂർ എയർപോർട്ട്,ചക്കരക്കൽ, അഞ്ചരക്കണ്ട് ഭാഗത്തേക്ക് ഗതാഗത കുരുക്കില്ലാതെ തെക്കി ബസാർ റോഡ് വഴി സാധു കമ്പിനി മുണ്ടയാട് റോഡിലേക്ക് എത്തിച്ചേരാൻ സാധിക്കും.

മുണ്ടേരി അഗ്രിഫാം(1കോടി)

മുണ്ടേരി പഞ്ചായത്ത് കേന്ദ്രീകരിച്ച് മുണ്ടേരി അഗ്രിഫാം പദ്ധതി . കർഷകർക്ക് യഥാസമയം ആവശ്യമായ തൈകൾ, വിത്തുകൾ, കീടനാശിനികൾ എന്നിവ കർഷകർക്ക് സൗജന്യ നിരക്കിൽ ലഭ്യമാക്കും. പ്രധാന വിളകളായ നല്ല് , തെങ്ങ്, പച്ചക്കറി മറ്റ് ഫലവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിയുടെ മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളും സാധ്യമാക്കും

വട്ടപ്പായിൽ കനാൽ പാലം(1കോടി)

മുണ്ടേരി പഞ്ചായത്തിലെ കൊല്ലംചിറ ,കെട്ടണച്ചേരി റോഡിൽ അപകടാവസ്ഥയിലായ വട്ടപ്പൊയിൽ കനാൽ പാലം പുനർനിർമ്മാണം

ആയിക്കര മത്സ്യമാർക്കറ്റ് ആധുനികവത്ക്കരണം(2കോടി)

:കണ്ണൂർ നഗരത്തിലെ പ്രധാനമത്സ്യ മാർക്കറ്റായ ആയിക്കര മത്സ്യമാർക്കറ്റിൽ ആധുനിക- അടിസ്ഥാന- പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കും.

മൈതാനപ്പള്ളി അർബൻ പി. എച്ച്. സി നവീകരണം (1കോടി)

കണ്ണൂർ നഗരത്തിലെ പ്രധാന ആരോഗ്യകേന്ദ്രമായ മൈതാനപ്പള്ളി അർബൻ പി.എച്ച് സിക്ക് കൂതൽ അടിസ്ഥാന സൗകര്യം


കാഞ്ഞിരോട് കൈത്തറി വസ്ത്ര ഗ്രാമം(3.5 കോടി)

കാഞ്ഞിരോട് നെയ്ത്ത് സംഘത്തോടനുബന്ധിച്ച് ഒരു സമഗ്ര കൈത്തറി ഗ്രാമം . വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള കൈത്തറി ഉത്പ്പന്നങ്ങളുടെ ഉത്പാദനവും പ്രദർശനവും വിപണനവും ലക്ഷ്യമാക്കുക വഴി ഈ ഗ്രാമം ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറ്റും.

സ്റ്റേഡിയം നവീകരണം(3 കോടി)

കണ്ണൂർ ടി, ടി ഐ. മെൻ, ചോലാം സ്‌കൂൾ, തലമുണ്ട സ്റ്റേഡിയം -മുണ്ടരി നവീകരണം :കായിക യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഈ സ്റ്റേഡിയങ്ങൾ നവീകരിക്കും.