നീലേശ്വരം: സംസ്ഥാന ബഡ്ജറ്റിൽ നീലേശ്വരത്തിന് സമ്മാനമായി മിനി സിവിൽ സ്റ്റേഷനും, കല്ലളൻ വൈദ്യർ സ്മാരക സാംസ്കാരിക സമുച്ചയവും.1957 ൽ ബാലറ്റിലൂടെ അധികാരത്തിൽ വന്ന ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടും, കല്ലളൻ വൈദ്യരും നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്. ഈ മണ്ഡലത്തിനുള്ള സമ്മാനമായി മിനി സിവിൽ സ്റ്റേഷൻ. നീലേശ്വരം പാലം, ബ്ലോക്ക് ഓഫീസ്, കാര്യങ്കോട് പാലത്തിന്റെ പ്രവർത്തനം എന്നിവയും പരിഗണിക്കപ്പെട്ടു. പണി പൂർത്തിയായി കൊണ്ടിരിക്കുന്ന പാലായി റെഗുലേറ്റർ കം ബ്രിഡ്ജിജിനും ബഡ്ജറ്റിൽ തുക വകയിരുത്തി. എന്നാൽ നീലേശ്വരം താലൂക്ക് എന്ന സ്വപ്നം ഇതുവരെ യാഥാർത്ഥ്യമായില്ല. കല്ലളൻ വൈദ്യരുടെ ഓർമ്മക്ക് കല്ലളൻ വൈദ്യർ സ്മാരക സമുച്ചയത്തിന് 10 കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തി. നഗരസഭയിലെ മുണ്ടേമ്മാട് ദ്വീപിലേക്ക് റോഡ് പാലം നിർമ്മിക്കാനും 10 കോടി വകയിരുത്തിയിട്ടുണ്ട്.