പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന ബഡ്ജറ്റിൽ അർഹമായ പരിഗണന ലഭിച്ചു. വളള്യായിയിൽ നിലവിലുള്ള അഗ്രികൾച്ചറൽ ഡെവലപ്പ്‌മെന്റ് ബയോ റിസോഴ്സ് കം അഗ്രേ സർവ്വീസ് സെന്ററിന്റെ രണ്ടാം ഘട്ട പ്രവൃത്തിക്കായി അഞ്ചു കോടിയും, കുന്നോത്തുപറമ്പ് പഞ്ചായത്തിന്റെ ദീർഘകാല ആവശ്യമായിരുന്ന ഇൻഡോർ സ്റ്റേഡിയത്തിന് 5 കോടിയും, മൊകേരി കൺവെൻഷൻ സെന്റർ നിർമ്മാണത്തിനായി 4 കോടിയും, ജെന്റർ കോംപ്ലക്സ് നിർമ്മാണത്തിനായി 4 കോടിയും, മോന്താൽ പടന്നക്കര തീരദേശ റോഡിനായി 3 കോടിയും വകയിരുത്തി.
കൂത്തുപറമ്പ് പുതിയ ബസ് സ്റ്റാൻഡ് കോംപ്ലക്സ് നിർമ്മാണം, കോട്ടയം അങ്ങാടി വണ്ണാത്തികടവ് റോഡ്, ചെറ്റക്കണ്ടി വിളക്കോട്ടൂർ റോഡ്, പെരിങ്ങത്തൂർ കിടഞ്ഞി റോഡ്, അണിയാരം എലാങ്കോട് റോഡ്, കടവത്തൂർ പാറക്കടവ് റോഡ്, അണിയാരം എലാങ്കോട് റോഡ്, കരിയാട് പുതുശ്ശേരിമുക്ക് തുരുത്തി മുക്ക് റോഡ് എന്നിവയുടെ പ്രവൃത്തി സംബന്ധമായി പ്രത്യേകം പരാമർശമുണ്ടായി.