പയ്യന്നൂർ: ബഡ്ജറ്റിൽ പയ്യന്നൂർ മണ്ഡലത്തിന് മികച്ച പരിഗണന. നഗരത്തിൽ ഒരു കൺവെൻഷൻ സെന്റർ വേണമെന്നത് ഏറെ നാളത്തെ ആവശ്യം പരിഗണിച്ച ധനമന്ത്രി 10 കോടി രൂപ സ്വാമി ആനന്ദതീർത്ഥൻ സ്മാരക കൺവെൻഷൻ സെന്റർ നിർമ്മിക്കുവാൻ വേണ്ടി അനുവദിച്ചു. നഗരസഭയുടെ സ്ഥലത്താണ് കൺവെൻഷൻ സെന്റർ നിർമ്മിക്കുക. മീന്തുള്ളി - കോഴിച്ചാൽ പാലം നിർമ്മിക്കുന്നതിനായി 5 കോടി രൂപയും ബഡ്ജറ്റിൽ അനുവദിച്ചതായി സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു.