പിലിക്കോട്: കൊവിഡ് രൂക്ഷമായിരുന്ന കാലത്ത് താത്കാലികമായി വർദ്ധിപ്പിച്ചിരുന്ന ബസ് ടിക്കറ്റ് നിരക്ക് ജനജീവിതം സാധാരണ നിലയിലായിട്ടും പഴയപടി തുടരുന്നത് എത്രയും വേഗം പിൻവലിക്കണമെന്ന് കേരളാ എൻ.ജി.ഒ അസോസിയേഷൻ തൃക്കരിപ്പൂർ ബ്രാഞ്ച് വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ശമ്പള പരിഷ്കരണവും കുടിശിക ക്ഷാമബത്തയും അട്ടിമറിച്ചു കൊണ്ടുള്ള ധനകാര്യ മന്ത്രിയുടെ ബഡ്‌ജറ്റ് പ്രഖ്യാപനം തികഞ്ഞ വഞ്ചനയാണെന്നും സമ്മേളനം വിലയിരുത്തി.

ജില്ലാ പ്രസിഡന്റ് വി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ സുരേഷ് കൊട്രച്ചാൽ ഉദ്ഘാടനം ചെയ്തു. ദാമോദരൻ മുട്ടത്ത് സ്വാഗതവും എം.കെ. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: കെ.വിജയകുമാരൻ നായർ (പ്രസിഡന്റ്), കെ.പി.വി. അനിത, കെ. സുധർമ (വൈസ് പ്രസിഡന്റ്), ദാമോദരൻ മുട്ടത്ത് (സെക്രട്ടറി), എം.പി. മനോജ് കുമാർ, എം.വി. പ്രസീത (ജോയിന്റ് സെക്രട്ടറി) എം.കെ കുഞ്ഞികൃഷ്ണൻ (ട്രഷറർ) കെ.അജിത (വനിതാ കൺവീനർ), കെ. പ്രസന്നകുമാരി (ജോയിന്റ് കൺവീനർ).