ഇരിട്ടി: നടപ്പാതയിൽ വാഹന പാർക്കിംഗ്. കാൽനടയാത്രക്കാർ റോഡിലൂടെ സഞ്ചരിക്കണം. ഇരിട്ടിയിലാണ് ഈ അവസ്ഥ. ഒരു നടപടിയുമില്ല. ഇരിട്ടി ഗ്രാമീണ ബാങ്കിന് മുന്നിലെ നടപ്പാതയിലാണ് വാഹന പാർക്കിംഗ് നിത്യസംഭവമായിരിക്കുന്നത്.

പട്ടണം നവീകരണത്തിന്റെ ഭാഗമായി കോടികൾ ചെലവഴിച്ച് നിർമ്മിച്ച നടപ്പാതകൾക്കാണ് ഈ അവസ്ഥ. കെ.എസ്ടി.പിയിലെ ഉദ്യോഗസ്ഥരുടെ അഴിമതിയാണ് ഇതിന് കാരണമായതെന്ന ആക്ഷേപവുമുണ്ട്. ഉദ്യോഗസ്ഥർക്ക് പൈസ നൽകി ചില വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലെ നടപ്പാത നിർമാണവും കൈവരികൾ സ്ഥാപിക്കാത്തതുമാണ് ഈ നടപ്പാതയിൽ വാഹനങ്ങളുടെ പാർക്കിംഗിന് വഴിവച്ചതെന്നാണ് ആരോപണം. കെ.എസ്.ടി.പി അഴിമതി സംബന്ധിച്ച വിജിലൻസ് അന്വേഷണം നടന്നുവരുന്നുണ്ട്.