തൃക്കരിപ്പൂർ: ഉത്തര മലബാറിലെ ഭഗവതി ക്ഷേത്രങ്ങളിലെ ഏറ്റവും വലിയ ഉത്സവമായ പൂരോത്സവത്തിന്റെ സമാപനദിവസമായ പൂരംകുളിക്ക് പൊതുഅവധി പ്രഖ്യാപിക്കണമെന്ന് തീയ്യ ക്ഷേമസഭയുടെ നീലേശ്വരം പാലക്കാട്ട് നടന്ന സെമിനാർ ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിംഗ് ചെയർമാൻ കെ.ടി. മധുസൂദനൻ കുറ്റിക്കോൽ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.വി ശ്രീരാജ് പാലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.

ജനറൽ കൺവീനർ വി.വി. വിനോദൻ തുരുത്തി ബോധവൽകരണ ക്ലാസെടുത്തു. നീലേശ്വരം പാലക്കാട്ട് ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം സ്ഥാനികരായ സുകുമാരൻ അന്തിത്തിരിയൻ, കാവുങ്കാൽ കൃഷ്ണൻ വെളിച്ചപ്പാടൻ, പി. രാജൻ വെളിച്ചപ്പാടൻ എന്നിവർ ഭദ്രദീപം കൊളുത്തി. ക്ഷേത്രം പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ, ജോയിന്റ് സെക്രട്ടറി അരവിന്ദൻ പാലക്കാട്ട് , എം.വി ചന്ദ്രൻ പാലക്കാട്ട്, ചന്ദ്രൻ കെ.ആർ പാലാർ, വി. കൃഷ്ണൻ, വി. കാത്തവരായൻ, ടി.വി. സുകേഷ്, യു.കെ.സൂരജ് , നാഗേന്ദ്രൻ കാവുങ്കാൽ, നിതിൻ കൃഷ്ണൻ, ഷാജി കാരാട്ട്, മോഹനൻ കുന്നത്ത്, പ്രതീഷ് പാലക്കാട്ട് സംസാരിച്ചു.

തീയ്യക്ഷേമസഭ നീലേശ്വരം പാലക്കാട്ട് യൂണിറ്റ് ഭാരവാഹികൾ: കുന്നത്ത് മോഹനൻ (പ്രസിഡന്റ്), കാത്തവരായൻ നമ്പിവളപ്പിൽ (സെക്രട്ടറി), പ്രതീഷ് (ട്രഷറർ). വനിതാ കമ്മിറ്റി ഭാരവാഹികൾ: ശ്രീജ (പ്രസിഡന്റ്), ഉഷ നമ്പിവളപ്പിൽ (സെക്രട്ടറി), സുശീല (ട്രഷറർ).