corona

കാസർകോട്: ജില്ലയിൽ 79 പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25,352 ആയി. ചികിത്സയിലുണ്ടായിരുന്ന 50 പേർ രോഗമുക്തരായി. നിലവിൽ 807 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.

വീടുകളിൽ 6090 പേരും സ്ഥാപനങ്ങളിൽ 351 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 6441 പേരാണ്. പുതിയതായി 387 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1695 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 450 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.