കണ്ണൂർ: കൊവിഡ് വ്യാപനം നിലനിൽക്കെ മാസ്‌ക് പരിശോധന വീണ്ടും കർശനമാക്കി പൊലീസ്. പുതു വർഷം തുടങ്ങിയതിൽ പിന്നെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ അധികാര പരിധിയിലെ 24 സ്റ്റേഷനുകളിലായി 1620 പെറ്റി കേസുകളാണ് ഇതിനോടകം ഫയൽ ചെയ്യുന്നത്. 8,10,000 രൂപ പിഴ ഈടാക്കി.

മാസ്‌ക് ധരിക്കാത്തത് നിയമ ലംഘനമായി കണക്കാക്കുമെന്ന ഉത്തരവിനു ശേഷം ബോധവത്കരണവും ഉപദേശവുമായിരുന്നു പ്രധാനമായും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പിന്നിട് 200 രൂപ പിഴ ഈടാക്കി തുടങ്ങി. ഇടയ്‌ക്കൊന്ന് സാധാരണ നിലയിലേക്ക് വന്നതോടെ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരും മറ്റും മാസ്‌ക് ധരിക്കാതെയായി. ഇതോടെ പൊലീസ് നടപടി കർശ്ശനമാക്കുകയായിരുന്നു. പിഴ സംഖ്യ 500 രൂപയായി ഉയർത്തി. ഇനിയുള്ള ദിവസങ്ങളിലും പരിശോധന കൂടുതൽ കർശനമാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു