ashokan
കാട്ടുപന്നിയുടെ കുത്തേറ്റ കാരാട്ടെ അശോകൻ


വെള്ളരിക്കുണ്ട്: തൊഴിലുറപ്പ് തൊഴിലാളി വെള്ളരിക്കുണ്ട് കാരാട്ടെ ടി.കെ അശോകന് പണിസ്ഥലത്ത് കാട്ടുപന്നിയുടെ കുത്തേറ്റു. കാലിന് ഗുരുതര പരിക്കേറ്റ അശോകനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. മലയോരത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വെള്ളരിക്കുണ്ട്, കാരാട്ട്, പന്നിത്തടം, ചെമ്പൻകുന്ന് പ്രദേശങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതും പതിവാണ്. കപ്പയാണ് കൂടുതലായും നശിപ്പിക്കുന്നത്. ഇത് മൂലം കർഷകർ ഏറെ ദുരിതത്തിലാണ്.