കണ്ണൂർ: തന്നെ കെ.പി.സി.സി താത്കാലിക അദ്ധ്യക്ഷനാക്കാൻ ഒരു ധാരണയുമുണ്ടായിട്ടില്ലെന്ന് വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ എം.പി പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടി ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല. പത്തംഗ പ്രചാരണ കമ്മിറ്റിയിലെ അംഗമാണിപ്പോൾ. അതിനാൽ കേരളത്തിലുടനീളം പ്രചാരണം നടത്തുമെന്നും സുധാകരൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. ഉമ്മൻ ചാണ്ടിയെ മുന്നിൽ നിറുത്തുന്നത് ആത്മവിശ്വാസത്തോടെയാണ്. അക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്നും സുധാകരൻ പറഞ്ഞു.