നീലേശ്വരം: നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. മാർക്കറ്റ് റോഡ്, കോൺവെന്റ് വളവ്, നെടുങ്കണ്ട എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് റെയ്ഡ് നടത്തിയത്. മാർക്കറ്റ് റോഡിലെ ഗോൾഡൻ ഫിഷ് മാർക്കറ്റിൽ നിന്നും പഴക്കം ചെന്ന മത്സ്യവും പിടിച്ചെടുക്കുകയുണ്ടായി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. ലത, ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. രാജീവൻ, ജെ.എച്ച്.ഐ മാരായ ടി. നാരായണി, ടി.വി. രാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.