കാസർകോട്: പെർള കാട്ടുകുക്കെയിൽ ഒന്നര വയസുള്ള മകനെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ പ്രതിയായ അമ്മയെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. കാട്ടുകുക്കെ പെർളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ (25)യെയാണ് ബദിയടുക്ക എസ്.ഐ വി.കെ അനീഷിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിനെത്തിച്ചത്.
2020 ഡിസംബർ നാലിനാണ് ഇവരുടെ ഒന്നരവയസുള്ള മകൻ സ്വാതികിനെ വീടിന് 300 മീറ്റർ അകലെയുള്ള പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശാരദ മകനെ കിണറ്റിലെറിഞ്ഞ് കൊന്നതാണെന്ന് കണ്ടെത്തിയത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.