തൃക്കരിപ്പൂർ: സംസ്ഥാന കൃഷി വകുപ്പിന്റെ ശ്രമ ശക്തി പുരസ്കാരം ചെറുവത്തൂർ കാടങ്കോട് സ്വദേശി എം. മനോഹരന്. കാൽനൂറ്റാണ്ടു കാലത്തോളമായി, വിവിധ കൃഷി മേഖലയുമായി ഇടപെഴകി കഴിഞ്ഞു വരുന്ന കർഷകനും, കർഷക തൊഴിലാളിയുമാണ് മനോഹരൻ. വയലുകളിൽ ട്രാക്ടർ, ട്രില്ലർ, നടീൽ യന്ത്രം, പവർ വീഡർ, കൊയ്ത്തുയന്ത്രം തുടങ്ങിയവ അനായാസം കൈകാര്യം ചെയ്യുന്ന ഇദ്ദേഹം ഇത്തരം യന്ത്രങ്ങളുടെ പരിശീലകൻ കൂടിയാണ്.

കണ്ണൂർ, കാസർകോട് ജില്ലകളിൽ കൃഷി സംബന്ധമായ വിഷയങ്ങളിൽ കാർഷിക വിദഗ്ധർക്ക് സഹായി കൂടിയാണ്. കാസർകോട് കൈപ്പാട് ഫാർമേഴ്സ് സൊസെറ്റി പ്രസിഡന്റ്, മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി ഡയറക്ടർ, മലബാർ ഫാർമേഴ്സ് പ്രൊഡൂസേർസ് ഡയറക്ടർ, സി.പി.സി.ആർ.ഐ കൃഷി വിഞ്ജാന കേന്ദ്രം ഉപദേശക സമിതി അംഗം, നീലേശ്വരം ആഗ്രോ സർവ്വീസ് സെൻറർ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഷീന. മക്കൾ: അഭിലാഷ്, അർജുൻ.