unnikrishnana-namboothiri
ഉണ്ണികൃഷ്ണൻ നമ്പൂതിരി.

പയ്യന്നൂർ: ദേശാടനം ഉൾപ്പെടെ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. ഇന്നലെ വൈകിട്ട് 6.10ന് പയ്യന്നൂർ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 11ന് കോറോം തറവാട്ടു ശ്മശാനത്തിൽ.
കൊവിഡ് മുക്തനായി വിശ്രമത്തിലായിരുന്നു. ഇന്നലെ ശ്വാസംമുട്ടൽ ഉണ്ടായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോറോത്തെ പുല്ലേരി വാധ്യാരില്ലത്ത് നാരായണൻ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി 1923 ഒക്ടോബർ 19നാണ് ജനനം. കോറോം ദേവീസഹായം യു.പി സ്‌കൂൾ മാനേജരാണ്.

പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി മകളുടെ ഭർത്താവാണ്. ഭാര്യ: പരേതയായ ലീല അന്തർജനം. മക്കൾ: ദേവകി, ഭവദാസൻ (റിട്ട. സീനിയർ മാനേജർ, കർണാടക ബാങ്ക്), യമുന (കൊല്ലം), പി.വി കുഞ്ഞികൃഷ്ണൻ (കേരള ഹൈക്കോടതി ജഡ്ജി). മറ്റു മരുമക്കൾ: ഇന്ദിര (അധ്യാപിക, കോറോം ദേവീസഹായം യു.പി സ്‌കൂൾ), പുരുഷോത്തമൻ (എൻജിനിയർ, കൊല്ലം), നീത (എറണാകുളം). സഹോദരങ്ങൾ: പരേതരായ വാസുദേവൻ നമ്പൂതിരി, അഡ്വ. പി .വി. കെ നമ്പൂതിരി, സരസ്വതി അന്തർജനം, സാവിത്രി അന്തർജനം, സുവർണിനി അന്തർജനം.