കാസർകോട് :'ഭക്ഷണം ഔദാര്യമല്ല അവകാശമാണ്' എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യകമ്മിഷൻ സംഘടിപ്പിക്കുന്ന ബോധവൽക്കരണ ശില്പശാലയുടെയും പൊതുജനസമ്പർക്ക പരിപാടിയുടെയും സംസ്ഥാനതല ഉദ്ഘാടനം 27ന് രാവിലെ 10.30 മണിക്ക് കാസർകോട് നഗരസഭാ കോൺഫറൻസ് ഹാളിൽ നടക്കും. മന്ത്രി പി. തിലോത്തമൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവ്വഹിക്കും. മന്ത്രി ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. രാവിലെ 11 മണിക്ക് ശില്പശാല,​ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനായി നഗരസഭാ ഹാളിന് പുറത്ത് ഉച്ചയ്ക്ക് 2.30 മുതൽ ഹെൽപ്പ് ഡെസ്‌കും പ്രവർത്തിക്കും.