കണ്ണൂർ: ജില്ലയിൽ വെള്ളിയാഴ്ച 312 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 288 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. എട്ട് പേർ വിദേശത്തു നിന്ന് എത്തിയവരും അഞ്ച് പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും 11 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 44,811 ആയി. ഇവരിൽ 173 പേർ വെള്ളിയാഴ്ച രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 41,084 ആയി. 243 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2886 പേർ ചികിത്സയിലാണ്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 13,694 പേരാണ്. ഇതിൽ 13,207 പേർ വീടുകളിലും 487 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 4,54,086 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4,53,533 എണ്ണത്തിന്റെ ഫലം വന്നു. 553 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ഇന്നലെ കുത്തിവെപ്പ് 873 പേർക്ക്
ജില്ലയിൽ വ്യാഴാഴ്ച്ച 873 ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകി. ഗവൺമെന്റ് മെഡിക്കൽ കോളേജിൽ 105 പേർക്കും, തലശ്ശേരി ജനറൽ ആശുപത്രിയിൽ 75 പേർക്കും, പേരാവൂർ താലൂക്ക് ആശുപത്രിയിൽ 87 പേർക്കും, മട്ടന്നൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ 108 പേർക്കും, അഴീക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 102 പേർക്കും, പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 109 പേർക്കും, തളിപ്പറമ്പ താലൂക്ക് ആശുപത്രിയിൽ 110 പേർക്കും, പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ 86 പേർക്കും, ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 91 പേർക്കും കുത്തിവെപ്പ് നൽകി. ഇതുവരെ 3742 ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിയത്.