k-k-shilaja

കണ്ണൂർ: പിണറായി സർക്കാരിന്റെ പേരും പെരുമയും കടൽ കടന്നുമെത്തിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൂത്തുപറമ്പ് മണ്ഡലം മാറുമോ? സി.പി. എമ്മിൽ മാത്രമല്ല യു.ഡി.എഫിലും സജീവമാണ് ഈ ചോദ്യം. യു.ഡി.എഫിൽ നിന്ന് കേരളാ കോൺഗ്രസ് -എമ്മും ലോക്‌താന്ത്രിക് ജനതാദളും(എൽ .ജെ.ഡി) ഇടതുമുന്നണിയിലെത്തിയ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ആശങ്ക ഉയരുന്നത്.

എൽ.ജെ.ഡി കണ്ണൂർ ജില്ലാ പ്രസിഡന്റും മുൻമന്ത്രിയുമായ കെ.പി. മോഹനനെയാണ് ശൈലജ കഴിഞ്ഞ തവണ കൂത്തുപറമ്പിൽ പരാജയപ്പെടുത്തിയത്. മുൻ മന്ത്രിയും പിതാവുമായ പി.ആർ. കുറുപ്പിന്റെ കാലം മുതൽ തങ്ങൾക്കൊപ്പം നിന്ന പെരിങ്ങളം മണ്ഡലം ഉൾപ്പെടുന്ന പുതിയ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നു മറ്റെങ്ങും പോകാനില്ലെന്ന നിലപാടാണ് മോഹനനെ അനുകൂലിക്കുന്നവർക്കുള്ളത്.

ജില്ലയിലെ 11 മണ്ഡലങ്ങളിൽ എട്ടിടത്താണ് കഴിഞ്ഞ തവണ എൽ.ഡി. എഫ് വിജയിച്ചത്. ഇതിൽ ഏഴും സി.പി.എമ്മും, ഒരെണ്ണം കോൺഗ്രസ് -എസുമാണ് നേടിയത്. സി.പി.ഐക്ക് നൽകിയ ഒരു സീറ്റിൽ പരാജയപ്പെട്ടു. കേരള കോൺഗ്രസ് എമ്മിനും എൽ.ജെ.ഡിക്കും ഇത്തവണ ഓരോ സീറ്റ് നീക്കിവയ്ക്കേണ്ടതുണ്ട്. കുത്തുപറമ്പ് എൽ.ജെ.ഡിക്ക് വിട്ടുനൽകാൻ സി.പി.എം തയ്യാറായേക്കുമെന്നാണ് സൂചന.

ശൈജലയുടെ നാടായ മട്ടന്നൂരിൽ നിന്നാണ് മന്ത്രി ഇ.പി. ജയരാജൻ വിജയിച്ചതെങ്കിലും അദ്ദേഹത്തിന്റെ നാട് കല്യാശേരി മണ്ഡലത്തിലാണ്. ശൈലജ മട്ടന്നൂരിലും, ജയരാജൻ കല്യാശേരിയിലും പരിഗണിക്കപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്. രണ്ട് ടേം എം.എൽ.എയായ കല്യാശേരിയിലെ ടി.വി. രാജേഷ്, ഇ.പി. ജയരാജനു വേണ്ടി മണ്ഡലം മാറിക്കൊടുക്കേണ്ടി

വന്നേക്കും.