levelcross
പെരിങ്ങാടി ലെവൽ ക്രോസ്

ന്യൂമാഹി: ലെവൽ ക്രോസ് മുക്ത കേരളം എന്ന വികസനോന്മുഖമായ മുദ്രാവാക്യമുയർത്തി കേരളത്തിലുടനീളം മേൽപ്പാലങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കെ, കാൽനൂറ്റാണ്ടായി മേൽപ്പാലത്തിന്നായി നിരന്തരം മുറവിളി കൂട്ടുന്ന പെരിങ്ങാടിക്കാർക്ക് ഇനിയും ശാപമോക്ഷമില്ല. മാഹിപ്പാലം ദേശീയപാതയിൽ നിന്നും ചൊക്ലി, പാനൂർ, കൂത്തുപറമ്പ്, നാദാപുരം ഭാഗത്തേക്കും, മാഹിയുടെ ഭാഗമായ പള്ളൂർ, പന്തക്കൽ പ്രദേശങ്ങളിലേക്കും, പുഴയോര മേഖലയായ ഒളകവിലം, പള്ളിക്കുനി പ്രദേശങ്ങളിലേക്കും നിത്യേന ആയിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിലാണ് ലെവൽ ക്രോസുള്ളത്.

മാഹി റെയിൽവേ സ്റ്റേഷന് ഒരു വിളിപ്പാടകലെയാണ് ഈ ലെവൽ ക്രോസ്. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന ഇവിടെ ആംബുലൻസുകളടക്കം ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നു. ട്രെയിൻ പോയിക്കഴിഞ്ഞാലും ഇരുവശങ്ങളിലെ നീണ്ട വാഹനവ്യൂഹം സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് നിവർന്നു കിട്ടാൻ പിന്നെയും സമയമെടുക്കും. അപ്പോഴേക്കും അടുത്ത ട്രെയിൻ വന്നു ചേരും. ജോലിക്ക് പോകുന്ന നൂറുകണക്കിനാളുകളും വിദ്യാർത്ഥികളും പ്രത്യേകിച്ച് കാലത്തും വൈകീട്ടും, അനുഭവിക്കുന്ന ദുരിതം ഏറെയാണ്.
മേൽപ്പാലത്തിന് വേണ്ടി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപികരിക്കുകയും, കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്ക് പലവട്ടം നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു. എം.പി, എം.എൽ.എ ഫണ്ടുകൾ ഇതിലേക്ക് വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായി.

ഇടവഴികൾ മെക്കാഡത്തിലേക്ക് മാറി

ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിൽ ഉപരോധസമരം നടക്കുന്ന വേളയിലാണ് നാട്ടുകാർ കണ്ണൂർ ജില്ലയിൽ നിന്നും, കോഴിക്കോട് ജില്ലയിലേക്ക് മാഹി സ്പർശിക്കാതെ പോകാൻ ഈ റോഡ് ശ്രമദാനത്തിലൂടെ നിർമ്മിച്ചത്. നാൽപ്പതോളം വളവു തിരിവുകൾ ഈ റോഡിലുണ്ട്. കവിയൂരിലെ കെ.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റരായിരുന്നു റോഡ് നിർമ്മാണ കമ്മിറ്റിയുടെ പ്രസിഡന്റ്. വളഞ്ഞ് പുളഞ്ഞുള്ള ഇടവഴികൾ ഇരുവശത്തും വീതി കൂട്ടിയാണ് റോഡ് നിർമ്മിച്ചത്. നെട്ടൂർ പി. ദാമോധരന്റ അഭ്യർത്ഥന മാനിച്ച് ലാൽ ബഹദൂർ ശാസത്രിയാണ് ഇവിടെ റെയിൽവേ ഗേറ്റ് അനുവദിച്ചത്. നാല് വർഷം മുമ്പ് റോഡ് വീതി കൂട്ടി മെക്കാഡം ചെയ്തിട്ടുണ്ട്.


ഇത്രയൊന്നും പ്രാധാന്യമില്ലാത്ത സമീപ പ്രദേശങ്ങളിലെ ലെവൽ ക്രോസുകളിൽ പാലം അനുവദിക്കപ്പെട്ടെങ്കിലും പെരിങ്ങാടി അവഗണിക്കപ്പെടുകയായിരുന്നു. കിഫ്ബി ധനസഹായത്തോടെ പെരിങ്ങാടിയിൽ മേൽപ്പാലം നിർമ്മിക്കണം

നാട്ടുകാർ