പാനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപ്പറമ്പ് യൂണിറ്റ് വ്യാപാരഭവൻ ഉദ്ഘാടനം യൂണിറ്റ് പ്രസിഡന്റ് സജീവൻ പാറായിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി നിർവ്വഹിച്ചു. ചെറുവിമാനം സ്വന്തമായി നിർമ്മിച്ച് പറത്തിയ ചെന്നൈ വിനായക മിഷൻ യൂണിവേഴ്സിറ്റി ഫൈനൽ ഇയർ മെക്കാനിക്കൽ എൻജിനീയർ വിദ്യാർത്ഥി കെ. എബി ,അംബേദ്കർ അവാർഡ് ജേതാവ് കെ.സി.പ്രേമി, മുതിർന്ന വ്യാപാരി ഗോവിന്ദൻ കക്കാട് തുടങ്ങി പ്രദേശത്തെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. കുടുംബ സംഗമത്തിൽ ഊഷ്മളമാകേണ്ട കടുംബ ബന്ധങ്ങൾ എന്ന വിഷയത്തിൽ ബേബി രഹ്ന (സ്‌നേഹിത സർവ്വീസ് പ്രൊവൈഡർ കണ്ണൂർ) ക്ലാസെടുത്തു. പി. ചന്ദ്രൻ ,സി.കെ. രാജൻ, വൈ.എം.അസ് ലം, രഞ്ജിത്ത് ,അബൂബക്കർ പുത്തൂർ, ആർ.എം.ജയൻ, വാർഡുമെമ്പർമാരായ എ.കെ അരവിന്ദാക്ഷൻ, തെക്കയിൽ കദീജ, കെ.സി. ജിയേഷ്, കെ.കെ.സനൂപ് സംസാരിച്ചു.