കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടര മാസമായി റിമാൻഡിൽ കഴിയുന്ന മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീന് 90 കേസുകളിൽ ജാമ്യം ലഭിച്ചു.ആകെ 148 കേസുകളാണ് എം.എൽ.എക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേ സമയം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഒന്നാം പ്രതി പൂക്കോയ തങ്ങൾ, രണ്ടാം പ്രതി ഹിഷാം എന്നിവരെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.