തളിപ്പറമ്പ്: ദേശീയ പാതയോരത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു. കാൽനടയാത്രക്കാരും, സമീപവാസികളും ദുരിതത്തിൽ. ചിറവക്കിനും കുപ്പം മരത്തക്കാട്ടിനുമിടയിലാണ് രാത്രിയുടെ മറവിൽ ചാക്കുകളിലും മറ്റുമായി മാലിന്യം തള്ളുന്നത്.

വീടുകളിൽ നിന്നും കടകളിൽ നിന്നും തള്ളുന്ന ജൈവ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാക്കകളും തെരുവുനായ്ക്കളും കടിച്ചെടുത്ത് സമീപത്തെ ജനവാസ കേന്ദ്രങ്ങളിലും വീട്ടു കിണറുകളിലും ഉപേക്ഷിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുകയാണ്.

നഗരസഭാ അധികാരികൾ ഇടപെട്ട് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇത്തരക്കാരെ കണ്ടെത്തുന്നതിന് പ്രദേശത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നുമാണ് സമീപ വാസികൾ അവശ്യപ്പെടുന്നത്

പടം: ചിറവക്കിനും കുപ്പം മരത്തക്കാട്ടിനുമിടയിൽ ദേശീയ പാതയോരത്ത് തള്ളിയ മാലിന്യം.