കണ്ണൂർ: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡ് കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ടി.കെ. ജനാർദ്ദനനും. 1989ൽ വാർഡനായി ആലത്തൂർ സബ് ജയിലിൽ ജോലിയിൽ പ്രവേശിച്ച ജനാർദ്ദനൻ ഒറ്റപ്പാലം, പാലക്കാട്, കാഞ്ഞങ്ങാട്, തലശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ സബ് ജയിലുകളിലും കണ്ണൂർ സെൻട്രൽ ജയിലിലും സബ് ജയിലിലും സേവനമനുഷ്ഠിച്ചിരുന്നു.
സീക്കയുടെ പ്രിൻസിപ്പലായും പ്രവർത്തിച്ചിരുന്നു.പതിനാറോളം ഗുഡ്സ് സർവ്വീസ് എൻട്രികളും ആറ് മെറിറ്റോറിയസ് സർവ്വീസ് എൻട്രിയും നേടിയിരുന്നു. സംസ്ഥാനത്തെ ജയിൽ പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പതിനാറോളം സംസ്ഥാനങ്ങളിലെ ജയിലുകളിൽ സന്ദർശിച്ചിരുന്നു.കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ പ്രിസൺ മെഡലും ലഭിച്ചു. കാവുമ്പായിയിലെ പരേതനായ എം.സി. നാരായണന്റെയും ടി.കെ. കാർത്ത്യായനിയുടെയും മകനാണ്. പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരി കെ.പി. പ്രസീതയാണ് ഭാര്യ. അഞ്ജു, അനൂജ എന്നിവർ മക്കളാണ്.