minister

മാഹി: പുതുച്ചേരി പൊതുമരാമത്ത് മന്ത്രി നമഃശിവായവും കോൺഗ്രസ് എം.എൽ.എ തീപൈഞ്ചനും രാജിവെച്ചു. നമഃശിവായം, തമിഴ് മാനില കോൺഗ്രസിലോ, ബി.ജെ.പിയിലോ ചേർന്നേക്കും. ഇത് മൂന്നാം തവണയാണ് നമഃശിവായം പാർട്ടി മാറുന്നത്. 30 ന് ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി.നദ്ദ പുതുച്ചേരിയിലെത്തുന്നുമുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നമഃശിവായം കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു.പ്രമുഖ വണ്ണിയ സമുദായാംഗമായ നമഃശിവായം മുഖ്യമന്ത്രിയാവുമെന്നായിരുന്നു ധാരണ. എന്നാൽ മുൻ കേന്ദ്ര മന്ത്രി നാരായണസാമിയെ കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയാക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്തും നമഃശിവായമായിരുന്നു പാർട്ടി പ്രസിഡന്റ്. പിന്നീട്, നമഃശിവായത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്നു നീക്കി, സുബ്രഹ്മണ്യത്തെ പ്രസിഡന്റായി നിയമിച്ചു. അതേ സമയം നമഃശിവായത്തെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി പി.സി.സി. പ്രസിഡന്റ് എ.വി സുബ്രഹ്മണ്യം അറിയിച്ചു .