stadiam
നവീകരിച്ച കൂ​ത്തു​പ​റ​മ്പ് ​സ്റ്റേ​ഡി​യ​ം ഉദ്ഘാടനചടങ്ങിൽ ​ ​മ​ന്ത്രി​മാ​രാ​യ​ ​ഇ.​പി​ ​ജ​യ​രാ​ജ​നും ​കെ.​കെ​ ​ശൈ​ല​ജ​യും​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​എം.​പി​യും​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ​യും​ ​പ​ന്ത് ​ത​ട്ടു​ന്നു.

കൂത്തുപറമ്പ്: നവീകരണത്തോടെ കണ്ണൂർ ജില്ലയിലെ തന്നെ മികച്ച സ്റ്റേഡിയങ്ങളിലൊന്നായി ഇന്നലെ കായിക പ്രേമികൾക്ക് തുറന്നു കൊടുത്ത കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം. മികച്ച ഗ്യാലറിയോടൊപ്പം ദേശീയ നിലവാരത്തിലുള്ള ഫുട്ബോൾ ഗ്രൗണ്ടാണ് കൂത്ത്പറമ്പ് നഗരസഭ സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.

കിഫ്ബിയിൽ നിന്നുള്ള 5 കോടി രൂപ ചിലവിട്ടാണ് സ്റ്റേഡിയം നവീകരിച്ചത്. വിശ്രമമുറി, ഓഫീസ് മുറി,ബാസ്ക്കറ്റ് ബോൾ കോർട്ട്, ഫ്ളഡ്ലിറ്റ്, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയെല്ലാം സ്സ്റ്റേഡിയത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഗാർഡൻ ഗ്രാസ് ഉപയോഗിച്ചാണ് സ്റ്റേഡിയം മോടി കൂട്ടിയിട്ടുള്ളത്.85,000 സ്ക്വയർ മീറ്റർ സ്ഥലത്താണ് പുല്ലു വെച്ച് പിടിപ്പിച്ചത്.

നേരത്തെയുള്ള സ്റ്റേഡിയം മത്സരങ്ങൾക്ക് അനുയോജ്യമല്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാന സ്പോർട്ട് കൗൺസിലിന്റെ നേതൃത്വത്തിൽ നവീകരിച്ചത്. 2018 ലാണ് പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. ലോക്ക് ഡൗൺ കാരണം നീണ്ടുപോവുകയായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് കൂത്തുപറമ്പ് പോലീസും - ഫുട്ബോൾ ഫൗണ്ടേഷൻ ഓഫ് കൂത്തുപറമ്പും ,സ്പോർട്ട് അക്കാദമിയും - ദയ ഫുട്ബാൾ അക്കാദമി അഴീക്കോടും തമ്മിലുള്ള പ്രദർശന മത്സരവും നടന്നു.