പാനൂർ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുൻ മന്ത്രി കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലൂടെ ട്രാക്ടർ റാലി നടത്തി. പച്ച തലപ്പാവ് അണിഞ്ഞ് സ്വന്തമായി ട്രാക്ടർ ഓടിച്ചു കൊണ്ടാണ് മുൻ കൃഷിമന്ത്രി റാലിക്ക് നേതൃത്വം നല്കിയത്. നിയോജക മണ്ഡലം ലോക് താന്ത്രിക്ക് ജനതാദൾ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ട്രാക്ടർ അനുഭാവറാലി. റാലി കർഷകശ്രീ അവാർഡ് ജേതാവ് ഗോപി പാതിരിയാട് പതാക കെ.പി മോഹനന് കൈമാറി ഉദ്ഘാടനം ചെയ്തു. എൻ ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറിമാരായ വി.കെ കുഞ്ഞിരാമൻ, കെ.പി ചന്ദ്രൻ ,വി.. രാജേഷ് പ്രേം ,എൽ.വൈ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് പി.കെ. പ്രവീൺ, രവീന്ദ്രൻ കുന്നോത്ത്, കുനിയിൽ അഹമ്മദ് ഹാജി, ഒ.പി ഷീജ, സി.കെ.ബി തിലകൻ, ചീള്ളിൽ ശോഭ, ജയചന്ദ്രൻ കരിയാട് പ്രസംഗിച്ചു.