തലശ്ശേരി: സർക്കസ് കലാകാരൻമാരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കെ. മുരളീധരൻ എം.പി. തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ പെൻഷൻ തുക വർദ്ധിപ്പിക്കുമെന്നും എം.പി പറഞ്ഞു. ഇന്ത്യൻ സർക്കസ് എംപ്ലോയീസ് യൂണിയൻ ഐ.എൻ.ടി.യു.സി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. വി.എ നാരായണൻ, സജ്ജീവ് മാറോളി, കെ.ഇ പവിത്രരാജ്, പി. ജനാർദ്ദനൻ, ഇ. രവീന്ദ്രൻ സംസാരിച്ചു.