കാഞ്ഞങ്ങാട്:തുടർച്ചയായി രണ്ടുതവണയിലധികം ഒരാളെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ അടിയുറച്ചുനിന്നാൽ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ സി.പി.ഐയുടെ ഉറച്ച സീറ്റായ കാഞ്ഞങ്ങാട്ട്
ഇക്കുറി ഉണ്ടാവില്ല.പകരം സ്ഥാനാർത്ഥികൾ ആരാകുമെന്ന ആലോചനകളാണ് ജില്ലയിലെ പാർട്ടി നേതൃത്വത്തിനിടയിൽ സജീവമായിട്ടുള്ളത്.
പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ പേരാണ് ഇക്കൂട്ടത്തിൽ മുന്നിലുള്ളത്. സംസ്ഥാന കൗൺസിലർ ബങ്കളം കുഞ്ഞികൃഷ്ണന്റെ പേരാണ് മറ്റൊന്ന്. 87 ൽ ഒഴികെ എന്നും സി.പി.ഐ സ്ഥാനാർത്ഥികൾ ജയിച്ച മണ്ഡലമാണ് പഴയ ഹോസ്ദുർഗിന്റെ പേരുമാറ്റിയ കാഞ്ഞങ്ങാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാൽലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ ചന്ദ്രശേഖരൻ തിരഞ്ഞെടുക്കപ്പെട്ടത്.ജില്ലയിൽ സിപിഐ മത്സരിക്കുന്ന ഏക മണ്ഡലവും ഇതാണ്.
രണ്ടു തവണ മത്സരിച്ചവർ മാറി നിൽക്കണമെന്നതാണ് സി.പി.ഐയുടെ നിലപാട്. പാർട്ടിയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രന്റെ പേരും കാഞ്ഞങ്ങാട്ടേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്.യു.ഡി.എഫിൽ കോൺഗ്രസിനാണ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം .