പയ്യന്നൂർ: താലൂക്ക് ഓഫീസിനായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു. പയ്യന്നൂരിന്റെ ദീർഘനാളത്തെ ആവശ്യമായിരുന്നു സ്വന്തമായൊരു താലൂക്ക് ഓഫീസെന്നത്. പയ്യന്നൂർ മിനി സിവിൽ സ്റ്റേഷനിലാണ് താലൂക്ക് ഓഫിസ് പ്രവർത്തിച്ചു വരുന്നത്. പയ്യന്നൂർ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടക്കുക.

താഴത്തെ നിലയിൽ വില്ലേജ് ഓഫീസും പ്രവർത്തിക്കും. സി. കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ടി .വി. രാജേഷ് എം.എൽ.എ വിശിഷ്ടാതിഥിതിയായി. ജില്ലാ കളക്ടർ ടി.വി സുഭാഷ്, എ.ഡി.എം ഇ.പി .മേഴ്സി, നഗരസഭാദ്ധ്യക്ഷ കെ.വി. ലളിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജർ, നഗരസഭ കൗൺസലർ എം.പി. ചിത്ര, തളിപ്പറമ്പ് ആർ.ഡി.ഒ സൈമൺ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.