ഇരിട്ടി: കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കൊളച്ചേരി സ്വദേശി കെ അബ്ദു (27), മാണിയൂർ സ്വദേശി കെ.കെ. മൻസൂർ (30 ) എന്നിവരെയാണ് ഇരിട്ടി എക്‌സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തത്. ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ സി. ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനക്കിടെ കച്ചേരിക്കടവ് പാലത്തിന് സമീപത്ത് വെച്ചാണ് ഇവരെ കഞ്ചാവ് സഹിതം പിടി കൂടുന്നത്. കാറിന്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ്.
ബംഗളൂരുവിൽ നിന്ന് കടത്തി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. ഇവ തളിപ്പറമ്പിൽ ചെറുകിട വിൽപ്പനക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു ലക്ഷ്യം.