stadium
കാടുകയറി നശിക്കുന്ന ജവഹർ സ്റ്റേഡിയം

കണ്ണൂർ: മലയാളി ആരാധകരെ ഹരംകൊള്ളിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ വന്നിറങ്ങിയ കണ്ണൂർ കോർപറേഷൻ മൈതാനത്ത് ഇപ്പോൾ മാലിന്യം നീക്കം ചെയ്യുന്ന വണ്ടികളുടെ പാർക്കിംഗ് കേന്ദ്രം. കാടുപിടിച്ചും കുണ്ടുംകുഴിയും നിറഞ്ഞും അധികൃതരുടെ അലംഭാവത്തിന്റെ സാക്ഷ്യമായിരിക്കുകയാണ് ചരിത്രത്തിൽ സ്ഥാനം പിടിക്കേണ്ട ഈ മൈതാനം.

മനോഹരമായ ഫുട്‌ബോൾ ഗ്രൗണ്ട് ഉൾപ്പെടെ സ്റ്റേഡിയത്തിന്റെ നല്ലൊരു ഭാഗം കാടുമൂടിയും കുണ്ടും കുഴിയുമാണുള്ളത്. 30,000 ആളുകളെ ഉൾകൊള്ളാൻ ശേഷിയുളള സ്റ്റേഡിയം 2014ൽ ചെറിയ തോതിൽ പുതുക്കിയിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഫുട്‌ബോൾ ഗ്രൗണ്ടും സിന്തറ്റിക് ട്രാക്കും നിർമ്മിക്കുമെന്ന് 2018ൽ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ തങ്ങളുടെ ഉടമസ്ഥതയിലുളള സ്റ്റേഡിയം നവീകരണത്തോടെ സ്‌പോർട്‌സ് കൗൺസിലിന് കൈമാറണമെന്ന സർക്കാർ നിർദ്ദേശം കോർപ്പറേഷൻ എതിർത്തതിനാൽ ഇല്ലാതായി.

. 12 കോടി രൂപ ചെലവിൽ സ്റ്റേഡിയം നവീകരിക്കാനുള്ള പദ്ധതിക്ക് നേരത്തെ ഭരണാനുമതി ലഭിച്ചതാണ്. കിറ്റ്‌കോ ഇതിനായി വിശദമായ പദ്ധതിരേഖയും തയ്യാറാക്കിയതാണ്. കണ്ണൂരിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം യാഥാർത്ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതിരേഖ തയ്യാറാക്കിയത്. എന്നാൽ നവീകരണം കടലാസിൽ ഒതുങ്ങുകയായിരുന്നു.

നിലംപൊത്തി ഫ്ളഡ് ലിറ്റ് സംവിധാനം

ഫെഡറേഷൻ കപ്പ് കണ്ണൂരിൽ നടന്നപ്പോഴാണ് ജവഹർ സ്റ്റേഡിയത്തിൽ ഫ്‌ളഡ്‌ലിറ്റ് സംവിധാനം ഒരുക്കിയത്. അറ്റകുറ്റ പണിയില്ലാത്തിനെ തുടർന്ന് ഇവ നശിച്ചു. പിന്നീട് നായനാർ സ്മാരക ഫുട്‌ബാൾ ടൂർണ്ണമെന്റ് നടന്നപ്പോൾ താത്ക്കാലിക ഫ്‌ളഡ്‌ലൈറ്റാണ് ഉപയോഗിച്ചത്.

അടിമുടി മാറണം
സ്വാഭാവിക പുൽത്തകിടിയോടുകൂടിയ ഫുട്‌ബോൾ മൈതാനം

400 മീറ്ററുള്ള എട്ടുനിര സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്

കമ്പിവേലി,

പവിലിയൻ കെട്ടിടം

ലാൻഡ് സ്‌കേപ്പിംഗ്

മഴവെള്ള സംഭരണി

സൗരോർജ സംവിധാനം