രോഗ പ്രതിരോധ ശേഷിയും ഔഷധ ഗുണവുമുള്ള കൈപ്പാട് അരിയുടെ കഞ്ഞി. ചമ്മന്തി, ചുട്ടപപ്പടം, കൂൺകറി, പുഴുക്ക്, അച്ചാർ. കുത്തരിച്ചോറും ചെമ്മീൻ കറിയും. പിന്നെ കുത്തരി പായസവും. വായിൽ വെള്ളമൂറുന്ന രുചി വൈവിദ്ധ്യം മാത്രമല്ല ഔഷധകൂട്ടുകൂടിയാണ് പഴയങ്ങാടി മേൽപ്പാലത്തിന് കീഴിലെ ഫുഡ് സെക്യൂരിറ്റി ആർമി - കർഷക സേവാ കേന്ദ്രത്തിൽ കാത്തിരിക്കുന്നത്. വീഡിയോ: എ.ആർ.സി. അരുൺ