divya
ആശങ്കവേണ്ട അരികിലുണ്ട് ' പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ നേതൃത്വത്തിൽ എസ് .എസ് .എൽ. സി, പ്ലസ് ടു വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചപ്പോൾ.

കണ്ണൂർ :കൊവിഡ് കാലത്ത് വിദ്യാർത്ഥികളുടെ പരീക്ഷാ പേടി മാറ്റുന്നതിനായി 'ആശങ്കവേണ്ട അരികിലുണ്ട് 'പദ്ധതിയുമായി കണ്ണൂർ ജില്ലാപഞ്ചായത്ത് . അദ്ധ്യാപകർ, ഡയറ്റ് പ്രതിനിധികൾ ഉൾപ്പെടുന്ന വിദഗ്ധ സംഘത്തോടൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, അംഗങ്ങൾ എന്നിവർ ചാല ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്.
സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അഭിരാമിയുടെ വീട്ടിലാണ് സംഘം ആദ്യം എത്തിയത്. അഭിരാമിയിൽ നിന്നും സംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥി അൻഷിദിന്റെ വീട്ടിലും തൊട്ടുപിന്നാലെ എത്തി. ക്ലാസിലെ മറ്റ് കുട്ടികളും സംഘത്തെ പ്രതീക്ഷിച്ച് അവിടെ എത്തിയിരുന്നു. പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ, ആശങ്കകൾ, ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം വിദഗ്ധ സംഘം വിദ്യാർഥികളിൽ നിന്ന് ചോദിച്ചറിഞ്ഞു.വരും ദിവസങ്ങളിലും ജില്ലാ പഞ്ചായത്ത് അംഗങ്ങളും വാർഡ് തല സമിതിയും ചേർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ സന്ദർശനം നടത്തും. വാർഡ് മെമ്പർമാർ അതത് വാർഡിലെ കുട്ടികളുടെ വീടുകൾ ഇടയ്ക്കിടെ സന്ദർശിച്ച് സ്ഥിതികൾ വിലയിരുത്തും.

ഡയറ്റ് ചോദ്യാവലി നൽകും

പത്താം ക്ലാസ് വിദ്യാർഥികൾക്ക് കൂടുതൽ ചോദ്യങ്ങൾ വരാൻ സാദ്ധ്യതയുള്ള പാഠഭാഗങ്ങളിൽ നിന്ന് ഡയറ്റിന്റെ നേതൃത്വത്തിൽ ചോദ്യങ്ങൾ തയ്യാറാക്കി നൽകും. വിദ്യാർത്ഥികളിലെ മാനസിക സംഘർഷം ഇല്ലാതാക്കി വിജയ ശതമാനം വർധിപ്പിക്കുന്നതിനായാണ് 'ആശങ്കവേണ്ട അരികിലുണ്ട് ' പദ്ധതി.

ഓൺലൈൻ പഠനമായതിനാൽ പരീക്ഷ അടുക്കുമ്പോൾ വിദ്യാർഥികളിൽ ആശങ്കയും പേടിയും വർദ്ധിക്കുക സാധാരണമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിക്കുന്ന

ത്-പി.പി. ദിവ്യ,​പ്രസിഡന്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത്