തൃക്കരിപ്പൂർ: സംശുദ്ധം സദ്ഭരണം എന്ന ആശയമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് ഐശ്വര്യ കേരളയാത്രയുടെ ജില്ലാതല സമാപനത്തിന് തൃക്കരിപ്പൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി ഒന്നിന് ഉച്ചക്ക് 12 ന് യാത്ര തൃക്കരിപ്പൂരിലെത്തും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി , കെ. സുധാകരൻ എം.പി, മോൻസ് ജോസഫ്, വി.ഡി സതീശൻ എം.എൽ.എ, ഷിബു ബേബിജോൺ, സി.പി. ജോൺ, ജി. ദേവരാജൻ, അഡ്വ. കെ.എൻ.എ. ഖാദർ, ഷാഫി പറമ്പിൽ എം.എൽ.എ തുടങ്ങിവർ പ്രസംഗിക്കും.

മുന്നോടിയായി നീലേശ്വരം ടൗൺ മുതൽ ജില്ലാ അതിർത്തിയായ ഒളവറ വരെ യു.ഡി.എഫ് കക്ഷികളുടെ പതാകകളും തോരണങ്ങളും കൊണ്ടലങ്കരിക്കും. നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും നീലേശ്വരം മുൻസിപ്പാലിറ്റിയിൽ നിന്നുമായി 3000 ൽപ്പരം പേർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ പ്രചാരണ പരിപാടികളും ആഴ്ചകളായി വിവിധ കേന്ദ്രങ്ങളിൽ നടത്തി.

ബസ് സ്റ്റാന്റ് പരിസരത്ത് ചിത്രകാരന്മാരെ പങ്കെടുപ്പിച്ചു തെരുവോര ചിത്രരചന നടത്തി. ഇന്ന് വൈകുന്നേരം അഞ്ചിന് ബീരിച്ചേരി റെയിൽവേ ഗേറ്റ് പരിസരത്ത് നിന്നും തങ്കയം മുക്കിലേക്ക് വിളംബര ഘോഷയാത്ര നടക്കും. മറ്റു പഞ്ചായത്തുകളിൽ യു.ഡി.വൈ.എഫ് നേതൃത്വത്തിൽ യുവാക്കൾ ഐശ്വര്യകേരളയാത്രയുടെ ബൈക്ക് പ്രചാരണവും നടത്തും. പത്രസമ്മേളനത്തിൽ യു.ഡി.എഫ് ചെയർമാൻ കെ. ശ്രീധരൻ, കൺവീനർ അഡ്വ. എം.ടി.പി. കരീം, കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ. ഫൈസൽ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. പ്രകാശൻ, ആർ.എസ്.പി ജില്ല അസിസ്റ്റന്റ് സെക്രട്ടറി കരീംചന്തേര, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണൻ, ലത്തീഫ് നീലഗിരി, സി.എം.പി ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.വി. ദാമോദരൻ എന്നിവർ പങ്കെടുത്തു.