കണ്ണൂർ ജവഹർ ലൈബ്രറി ആന്റ് റിസർച്ച് സെന്ററിന്റെ മതിലുകൾ ഇനി സ്വാതന്ത്ര്യ സമരത്തിന്റെ കഥകൾ പറയും. ഇവിടെ പുതുതായി പണിത മതിലുകളുടെ ഒൻപത് പാളികളിലായി ഒൻപത് ചരിത്ര മുഹൂർത്തങ്ങളാണ് റിലീഫ് ചിത്രങ്ങളായി ഒരുങ്ങുന്നത്. ഇതിന്റെ പണിപ്പുരയിലാണ് ശില്പിയും ചിത്രകാരനുമായ സുരേഷ് കുത്തുപറമ്പും കെ.വി.ജയനും വീഡിയോ :വി.വി.സത്യൻ