photo
കണ്ണൂർ വൈൽഡ് ലൈഫ് റസ്ക്യൂവേർസ് അംഗങ്ങൾ

കണ്ണൂർ: വീട്ടിലോ പറമ്പിലോ പാമ്പുകളെ കണ്ടാൽ പരിഭ്രമിക്കേണ്ട, ധൈര്യമായി വിളിക്കാം വനം വകുപ്പിന്റെ വൈൽഡ് ലൈഫ് റസ്ക്യൂവേർസിനെ.വനം വകുപ്പിന്റെ ലൈസൻസുള്ള വിദഗ്ധരായ 38 പേരെ ഉൾപ്പെടുത്തിയാണ് വൈൽഡ് ലൈഫ് റസ്ക്യൂവേർസ് എന്ന കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.
എയർക്രാഫ്റ്റ് എൻജിനീയർ മുതൽ വിവിധ മേഖലയിൽ ജോലികൾ ചെയ്തു വരുന്ന അംഗങ്ങൾ തികച്ചും സേവനമെന്ന നലിയിലാണ് വനം വകുപ്പിനോട് ചേർന്ന് പ്രവർത്തിക്കുന്നത്.ടൈഗർ സ്പെഷ്യലിസ്റ്റുകൾ ,വിവിധ ജീവജാലങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നവർ,മേഖലയിൽ ദീർഘ വർഷത്തെ അനുഭവമുള്ളവർ ഉൾപ്പെടെ ഈ കൂട്ടായ്മയിലുണ്ട്.പാമ്പുകളും മറ്റും വീടുകളിൽ എത്തിയാൽ വനം വകുപ്പിന് സ്ഥലത്ത് കൃത്യ സമയത്ത് എത്താൻ പറ്രാതെ വരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കൂട്ടയ്മ രൂപീകരിച്ചത്.80 ആളുകളിൽ നിന്നും ശാസ്ത്രീയമായ കഴിവ് പരിശോധിച്ചതിന് ശേഷമാണ് ഈ 38 പേരെ തിരഞ്ഞെടുത്തത്.ദിവസവും ശരാശരി 50 വിളികൾ വരുന്നുണ്ടെന്ന് അംഗങ്ങൾ പറഞ്ഞു.

ആദ്യവിളി പറശ്ശിനിയിൽ നിന്ന്

സ്നേക്ക് പാർക്ക് സ്ഥിതി ചെയ്യുന്ന പറശ്ശിനി പ്രദേശത്ത് നിന്നാണ് മൂർഖൻ പാമ്പിനെ കണ്ട് ഭയന്ന ആദ്യവിളി എത്തിയത്. കൃത്യമായി എത്തി പാമ്പിനെ ഇവിടെ നിന്ന് പിടികൂടി. തിരഞ്ഞെടുക്കപ്പെട്ട 38 പേർ ചേർന്നുള്ള വൈൽഡ് ലൈഫ് റസ്ക്യൂവേർസ് വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് ഇവരുടെ പ്രവർത്തനം.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിളി വരുമ്പോൾ അതാത് പ്രദേശത്ത് ഉള്ളവരെ ചുമതലപ്പെടുത്തി വിവരങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കും.പാമ്പല്ല, ഏത് വന്യ ജീവികൾ വന്നാലും ഈ കൂട്ടായ്മയെ ബന്ധപ്പെടാം.

ജില്ലയിലുട നീളം സേവനം ലഭ്യമാണ്.ചില ആളുകൾ തല്ലികൊല്ലാൻ ശ്രമിക്കുന്ന ജീവജാലങ്ങളെ കിണറ്റിൽ ഇറങ്ങിയും മരം കയറിയും റെസ്ക്യൂ അംഗങ്ങൾ സംരക്ഷിക്കുക കൂടിയാണ് ചെയ്യുന്നത്.

മനോജ് മാധവൻ,കണ്ണൂർ വൈൽഡ് ലൈഫ് റസ്ക്യൂവേർസ് അംഗം