കാസർകോട് :പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കുമ്പളയിൽ നാളെ വൈകുന്നേരം 4 മണിക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യം ഉയർത്തിയുള്ള ജാഥ വൈകിട്ട് കുമ്പളയിൽ നിന്നും പ്രയാണം ആരംഭിക്കും.
സമ്പദ്സമൃതിയും ഐശ്വര്യവും നിറഞ്ഞ കേരളം , ദുർഭരണം,അഴിമതി എന്നിവയിൽ നിന്നും കേരളത്തിന് മോചനം എന്നീ മുദ്രാവാക്യങ്ങളുമായാണ് ഐശ്വര്യകേരളയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ,പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ഡോ.എം.കെ.മുനീർ എം.എൽ.എ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, പി.ജെ.ജോസഫ്, എൻ.കെ.പ്രേമചന്ദ്രൻ എം.പി, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, വി.ഡി.സതീശൻ എം.എൽ.എ, സി.പി.ജോൺ, സി.ദേവരാജൻ, ഷാഫി പറമ്പിൽ എം.എൽ.എ, ലതിക സുഭാഷ്, എന്നിവർ അംഗങ്ങളായിരിക്കും.
സംസ്ഥാനത്തെ 140 നിയോജകമണ്ഡലത്തിലും പര്യടനം നടത്തി ഫെബ്രുവരി 22 ന് റാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും.റാലിയിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശിയ നേതാക്കൾ പങ്കെടുക്കും.
കാസർകോട് ജില്ലയിൽ
31 ന് വൈകുന്നേരം 4 മണി കുമ്പള.5 മണി ചെങ്കള, ഫെബ്രുവരി 1 ന് രാവിലെ 10 മണി പെരിയ.11 മണി കാഞ്ഞങ്ങാട്.12 മണി തൃക്കരിപ്പൂർ.