മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരികളിൽ നിന്ന് 12 ലക്ഷം രൂപ വില വരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. കടവത്തൂർ സ്വദേശിനികളായ രണ്ടു യുവതികളിൽ നിന്നാണ് 233 ഗ്രാം സ്വർണം പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഷാർജയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ചെയിൻ രൂപത്തിലുള്ള സ്വർണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്. കിഷോർ, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എൻ.സി. പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, അശോക് കുമാർ, മനീഷ് ഖട്ടാന്ന, യുഗൽ കുമാർ സിംഗ്, ഗുർമിത്ത് സിംഗ്, ജുബർഖാൻ, ഹവിൽദാർ എൻ.സി.വി.ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.