chennithal-
ഭെൽ ഇ എം എൽ സമര പന്തലിൽ രമേശ് ചെന്നിത്തല എത്തിയപ്പോൾ

കാസർകോട്: ഭെൽ ഇ.എം.എൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഒപ്പുമര ചുവട്ടിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് ഐക്യദാർഢ്യവുമായി പ്രമുഖ നേതാക്കൾ സമരപ്പന്തലിലെത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും അഭിസംബോധന ചെയ്തു പ്രസംഗിച്ചു. ഭെൽ ഇ. എം.എൽ ജീവനക്കാരുടെ അതിജീവന സമരം ധർമ്മസമരമാണെന്നും പ്രശ്നപരിഹാരത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു. സമരത്തിന്റെ ഇരുപതാം ദിന പരിപാടികൾ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വി.സി. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി. സാബു സ്വാഗതം പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, സി.ടി. അഹമ്മദലി, ടി.ഇ.അബ്ദുല്ല, കെ. നീലകണ്ഠൻ, ഹരീഷ് ബി നമ്പ്യാർ, കെ.അബ്ദുല്ലക്കുഞ്ഞി ചെർക്കള, ഷറീഫ് കൊടവഞ്ചി, കരിവള്ളൂർ വിജയൻ, അബ്ബാസ് ബീഗം, എ.വാസുദേവൻ സംബന്ധിച്ചു. സമരസമിതി നേതാക്കളായ പ്രദീപൻ പനയൻ, വി. പവിത്രൻ, ബി.എസ്. അബ്ദുല്ല, ടി.വി ബേബി എന്നിവർ ചേർന്ന് നേതാക്കളെ സ്വീകരിച്ചു.