കാസർകോട് :കുമ്പളയിൽ നിന്ന് ഇന്നലെ ആരംഭിച്ചത് രമേശ് ചെന്നിത്തലയുടെ ഏഴാമത് കേരള യാത്ര. യുവജന നേതാവെന്ന നിലയിൽ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധമായ ചുവട്വയ്പ് നടത്തിയ 1980ലായിരുന്നു ആദ്യ കേരള യാത്ര .1988ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ, കേരള മാർച്ച് . 1992ൽ രാജീവ് സന്ദേശ യാത്ര ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്നു. 2005 ആഗസ്റ്റിൽ കെ.പി.സി.സി പ്രസിഡന്റായിരിക്കെ നടത്തിയ ചൈത്യന്യ യാത്രയാണ് മറ്റൊന്ന്. 2009 ഫെബ്രുവരിയിൽ കേരള രക്ഷാ മാർച്ചും, 2013 ഏപ്രിലിൽ കേരള യാത്രയും ചെന്നിത്തല നയിച്ചു. പ്രതിപക്ഷ നേതാവായ ശേഷം 2018 ജനുവരിയിൽ പടയൊരുക്കം യാത്ര. ഐശ്വര്യ കേരളയാത്രയുമായി വീണ്ടും
ചെന്നിത്തലയുടെ സംസ്ഥാന പര്യടനം..