കാസർകോട് :നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി, 'സംശുദ്ധം സദ്ഭരണം' എന്ന മുദ്യാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു .ഡി .എഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് മഞ്ചേശ്വരം കുമ്പളയിൽ ആവേശോജ്വല തുടക്കം . ഇന്നലെ വൈകിട്ട് നാലര മണിയോടെ എ .ഐ. സി. സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി രമേശ് ചെന്നിത്തലക്ക് പതാക കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
രമേശ് ചെന്നിത്തല, മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി,
ആർ. എസ് .പി എം.പി എൻ.കെ.പ്രേമചന്ദ്രൻ, സി. എം. പി ജനറൽ സെക്രട്ടറി സി. പി. ജോൺ, കേരള കോൺഗ്രസ് നേതാവ് പി. ജെ. ജോസഫ്, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ, അനൂപ് ജേക്കബ്, പി .സി. വിഷ്ണുനാഥ്, കെ. സുധാകരൻ എം. പി, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എ. ഐ. സി. സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ പി എ മജീദ്, അബ്ദുൾ റഹ്മാൻ രണ്ടത്താണി, യാത്രയുടെ കോ -ഓഡിനേറ്റർ വി. ഡി സതീശൻ, കെ സി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. യു ഡി എഫ് കൺവീനർ എം എം ഹസൻ സ്വാഗതവും സി. ടി അഹമ്മദലി നന്ദിയും പറഞ്ഞു.
മോൻസ് ജോസഫ്, ഷാഫി പറമ്പിൽ എം.എൽ.എ, ലതികാ സുഭാഷ്, വി. കെ ശ്രീകണ്ഠൻ എം. പി, ബിന്ദു കൃഷ്ണ, ടി. സിദ്ധിഖ്, കെ. സി അബു, എ പി അനിൽകുമാർ, ഷാനിമോൾ ഉസ്മാൻ, എ ഐ സി സി സെക്രട്ടറി ഐവാൻ ഡിസൂസ, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ, ഫ്രാൻസിസ് ജോർജ്, എൻ എ നെല്ലിക്കുന്ന് എം എൽ എ, കെ. നീലകണ്ഠൻ, കെ. പി കുഞ്ഞിക്കണ്ണൻ തുടങ്ങിയ വലിയ നേതൃനിര സംബന്ധിച്ചു.സംസ്ഥാനത്തെ 140 നിയോജകമണ്ഡലത്തിലും പര്യടനം നടത്തി ഫെബ്രുവരി 22 ന് റാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും.റാലിയിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കൾ പങ്കെടുക്കും. യാത്രയുടെ ആദ്യസ്വീകരണ പരിപാടി കാസർകോട് നിയോജക മണ്ഡലത്തിലെ ചെങ്കളയിൽ നടന്നു. കാസർകോട്ടെ മറ്റ് മൂന്ന് നിയോജക മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.