chennithala

കാസർകോട്: ഭരണ സിരാകേന്ദ്രത്തെ അധോലോക ശാക്തികളുടെ കേന്ദ്രമാക്കി മാറ്റിയ പിണറായി സർക്കാരിന്റെ അന്ത്യം കുറിക്കുന്ന മുന്നേറ്റമാണ് ഐശ്വര്യ കേരള യാത്രയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.എൽ.ഡി. എഫ് ഭരണം മടുത്ത കേരളത്തിലെ ജനങ്ങൾ പിണറായി വിജയന് രണ്ടാം ഊഴം നല്കാൻ തയ്യാറല്ല. ഈ യാത്ര പുതിയ പ്രഭാതം സൃഷ്ടിക്കും. സമസ്ത മേഖലയിലും പുരോഗതിയും ഐശ്വര്യവുമെത്തിക്കുന്ന യു.ഡി.എഫ് ഭരണം കേരളത്തിലുണ്ടാകുമെന്നും . കുമ്പളയിൽ യാത്രയുടെ ഉദ്‌ഘാടന ചടങ്ങിൽ ചെന്നിത്തല. പറഞ്ഞു.കേരളത്തിൽ വരുന്നത്. മൂന്നരക്കോടി ജനങ്ങളുടെ ഭാവി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് . പിണറായി വിജയന്റെ നേതൃത്വത്തിൽ അധോലോക സർക്കാരാണ് കേരളം ഭരിക്കുന്നത്. സ്വപ്നക്ക് നിയമനം നൽകാനും ഇഷ്ടം പോലെ സ്വർണ്ണം കടത്താനും അവസരമൊരുക്കിയ സർക്കാർ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണ കള്ളക്കടത്ത് നടത്തി ജയിലിൽ കിടക്കേണ്ടി വന്നത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. ഇവർക്കെല്ലാം ഭരണത്തിൽ ഇഷ്ടം പോലെ വിലസാൻ എങ്ങിനെ സൗകര്യമുണ്ടായെന്ന് മുഖ്യമന്ത്രി മറുപടി പറയണം.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രൂപം കൊള്ളുന്ന മതേതര ഐക്യത്തിന് ശക്തിപകരാൻ കൂടിയാണ് ഈ യാത്ര. കള്ളക്കേസിൽ കുടുക്കിയും അറസ്റ്റു ചെയ്തും, സമരം ചെയ്യുന്ന കർഷകരെ അടിച്ചമർത്താൻ നോക്കുന്ന ബി.ജെ.പി സർക്കാരിന്റെയും നരേന്ദ്ര മോദിയുടെയും നടപടികൾ കിരാതമാണെന്നും ചെന്നിത്തല പറഞ്ഞു.