pj

കാസർകോട്: കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് ഐശ്വര്യ കേരള യാത്രയുടെ ഉദ്‌ഘാടന വേദിയിൽ പാട്ടുപാടിയും എതിരാളികളെ തമാശയിലൂടെ പ്രഹരിച്ചും സദസ്യരെ കൈയിലെടുത്തു. സി.പി.എം തന്ത്രപൂർവ്വം എങ്ങനെ സ്വർണം കടത്താം എന്നാണ് ഇപ്പോൾ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. പെരിയയിലെ യുവാക്കളെ കൊന്നവരെ പിടികൂടാൻ സി.ബി.ഐ വരുന്നത് തടയാൻ രണ്ടു കോടി മുടക്കിയ പിണറായി വിജയൻ, ഒരു സ്ത്രീയുടെ പരാതിയിൽ സി.ബി.ഐയെ തേടിപ്പോയതിനെയും പരിഹസിച്ചു. യു.ഡി.എഫ് വന്നാൽ കെ.എം.മാണി കൊണ്ടുവന്ന കാരുണ്യ പദ്ധതി വെള്ളം ചേർക്കാതെ നടപ്പിലാക്കും. റബറിന് തറവില 50 രൂപ കൂട്ടും. പാവപ്പെട്ടവർക്ക് നിരവധി ക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.