mullappally

കാസർകോട്: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറു സീറ്റ് നേടി സെഞ്ചുറി അടിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടുമെന്ന തന്റെ പ്രവചനം നടപ്പിലായ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.കണ്ണൂർ ജില്ലയിലെ തില്ലങ്കേരിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ വോട്ടുകച്ചവടം പോലെ സി.പി.എമ്മും ബി.ജെ.പിയും കേരളത്തിൽ വ്യാപകമായി വോട്ടുകച്ചവടം നടത്താൻ പദ്ധതി തയാറാക്കുകയാണ്. തില്ലങ്കേരി മോഡൽ ബാന്ധവം തടയാൻ യു.ഡി.എഫ് പ്രവർത്തകർ ജാഗ്രത പാലിക്കണം. കോൺഗ്രസിനെയും ലീഗിനെയും തെറ്റിക്കാൻ മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും വർഗീയതയുടെ വിഷം ചീറ്റുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.