മാഹി: മയ്യഴി പുഴയെ മലിനമാക്കാനോ, കൈയേറ്റം നടത്തി അന്യാധീനപ്പെടുത്താനോ, പുഴ സമ്പത്ത് ഇല്ലാതാക്കാനോ ആരേയും അനുവദിക്കില്ലെന്നും, അത്തരക്കാരെ നിയമത്തിനും, സമൂഹത്തിനും മുന്നിൽ കൊണ്ടുവരുമെന്നും മയ്യഴിപ്പുഴ സംരക്ഷണ സമിതി മാഹി ശാഖാ രൂപീകരണ യോഗം തീരുമാനിച്ചു. ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.കെ. രാജലക്ഷ്മി, പി.വി.ചന്ദ്രദാസ്, കെ.ഇ. സുലോചന, ഇ.കെ. റഫീഖ്, ഐ. അരവിന്ദൻ ,പത്മനാഭൻ, ശ്രീകുമാർ ഭാനു, എം. ഗണേഷ്, എ ജയരാജൻ, ഹരിദാസ് മാഹി, ഗിരീഷ്, എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ആനന്ദ് കുമാർ പറമ്പത്ത് (പ്രസിഡന്റ്) ഐ. അരവിന്ദൻ (വൈ:പ്രസിഡന്റ്) പി.വി.ചന്ദ്രദാസ് (ജനറൽ സെക്രട്ടറി) പ്രേമകുമാരി (ജോ: സെക്രട്ടറി) ടി.പി. അഹമ്മദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മയ്യഴി പുഴ സംരക്ഷണത്തിനായി വിപുലമായ ജനകീയ കൂട്ടായ്മക്ക് അഴിയൂർ പഞ്ചായത്തിൽ തുടക്കമായി. പുഴയുടെ തീരഭാഗങ്ങൾ ഉൾപ്പെടുന്ന എം.എൽ.എ, എം.പി, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് മെമ്പർമാർ എന്നിവരെയടക്കം പങ്കെടുപ്പിച്ച് 14 ന് മാഹിയിൽ നടക്കുന്ന ജനകീയ മയ്യഴിപ്പുഴ കൺവെൻഷൻ വിജയിപ്പിക്കും. യോഗം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ശശിധരൻ തോട്ടത്തിൽ അദ്ധ്യക്ഷനായി. ഷൗക്കത്തലി എരോത്ത്, രമ്യ കരോടി , മൈമുന,മഹിജ തോട്ടത്തിൽ, പി.ബാബുരാജ് , പ്രദീപ് ചോമ്പാല ,വി.പി.ജയൻ , കെ.പി. പ്രമോദ് ഇ.എം. ഷാജി, ,കെ.പി.പ്രജിത്ത് കുമാർ, ഫിറോസ് കാളാണ്ടി സംസാരിച്ചു. ശശിധരൻ തോട്ടത്തിൽ (ചെയർമാൻ), കെ.കെ. മുരളീധരൻ( കൺവീനർ ) ആയി മയ്യഴി പുഴ സംരക്ഷണ സമിതി രൂപീകരിച്ചു.