തലശ്ശേരി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ചൊവ്വാഴ്ച കാലത്ത് 10മണിക്ക് തലശേരിയിൽ എത്തിച്ചേരും. പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്തു പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആണ് സ്വീകരണ സമ്മേളനം. കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. തലശ്ശേരി മണ്ഡലം ചെയർമാൻ എൻ മഹ്മൂദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരിപാടികൾക്ക് അന്തിമ രൂപം നൽകി.
ജാഥയെ മണ്ഡലം നേതാക്കൾ മുൻസിപ്പൽ ഓഫീസ് പരിസരത്തു വെച്ച് സ്വീകരിച്ചു സമ്മേളന വേദിയിലേക്ക് ആനയിക്കും.യോഗം വി രാധകൃഷ്ണൻ ഉദ്ഘടനം ചെയ്തു. അഡ്വ. കെ.എ ലത്തീഫ്, വി.എൻ ജയരാജ്, അഡ്വ. പി.വി സൈനുദ്ധീൻ, വി.സി പ്രസാദ്, ബഷീർ ചെറിയാണ്ടി, ഷാനിദ് മേക്കുന്നു, സി.കെ.പി മമ്മു, ഇ. വിജയകൃഷ്ണൻ, സുശീൽ ചന്ദ്രോത്ത്, അഡ്വ. സുഹൈബ്, ചെറുവക്കര അഹമ്മദ് അൻവർ, പി.കെ യൂസുഫ്, ഒ ഹരിദാസ്, ദാവൂദ് സംസാരിച്ചു.