chennithala

കാസര്‍കോട്: നിയമസഭാ തിരഞ്ഞടുപ്പില്‍ യു ഡി എഫ് തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പുതുമുഖങ്ങൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകണമെന്നാണ് ആഗ്രഹിക്കുന്നത്. സ്ഥാനാർഥി പട്ടികയിൽ വലിയ മാറ്റങ്ങളുണ്ടാകും. മുസ്ലിം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ല. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിൽ നിന്ന് മാറുമെന്നോ, നേമത്ത് മത്സരിക്കണമെന്നോ ആരും പറഞ്ഞിട്ടില്ല. ചിലരുടെ നിര്‍ദേശം മാത്രമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല.. മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടി ഹൈകമാന്‍ഡ് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഒരു പ്രശ്നവുമുണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.